
കൊച്ചി: തോട്ടം മേഖലയുടെ സമഗ്രവളർച്ചയ്ക്കും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതും ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന് കീഴിലെ പ്ലാന്റേഷൻ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന കേരള പ്ലാന്റഷൻ എക്‌സ്‌പോ നാളെ ആരംഭിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ത്രിദിന പ്രദർശനം.
നാളെ രാവിലെ 10.30 ന് മന്ത്രി പി. രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. തോട്ടം മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നയം തയ്യാറാക്കുകയാണ് സർക്കാർ. പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കോഴിക്കോട് ഐ.ഐ.എം രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.