വൈപ്പിൻ: ഞാറക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 110-ാമത് വാർഷികാഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.ഡോണോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ പി.പി. ഗാന്ധി, വാർഡ് മെമ്പർ പ്രഷീല സാബു, പി.ടി.എ പ്രസിഡന്റ് പി.സി. പോൾ, പ്രിൻസിപ്പൽ ലിജിയ ജോസ്, ഹെഡ്മിസ്ട്രസ് പി.എൻ. ഉഷ, ദിമിത്രോവ്, വി.എസ്. സുഭിരാജ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി.എൻ. ഉഷയ്ക്ക് ഉപഹാരം സമ്മാനിച്ചു.