വൈപ്പിൻ: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ കൗൺസിൽ യോഗവും വനിതാ ഫോറം സമ്മേളനവും സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. മുഹമ്മദാലി, എം.എൻ. ഗോപാലകൃഷ്ണ പണിക്കർ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ. ജോസ്, ടി.ആർ. ബോസ്, എം.എസ്. ബേബി, വി.പി. ബേബി, വി.എസ്. പ്രതാപൻ, എൻ.ബി. ചന്ദ്രഹാസൻ, സി.ബി. പ്രദീപ് കുമാർ, എം.ഡി. റോസിലി, എം.എൻ. നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.