വൈപ്പിൻ: നായരമ്പലം ഗീതിക കലാകേന്ദ്രം ഒരുക്കിയ കലാസന്ധ്യ കെ.എ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. കെ.ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ദേശീയ ഫെല്ലോഷിപ്പ് നേടിയ കെ.എൽ. ഹരിലാലിനെ ആദരിച്ചു. ശിവദാസ് നായരമ്പലം, വ്യാപാരി വ്യവസായി ഏകോപന സമിതി നായരമ്പലം യൂണിറ്റ് പ്രസിഡന്റ് എൻ.എ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.