മൂവാറ്റുപുഴ: താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെൽഫെയർ സഹകരണസംഘം ഇ.1255ന്റെ പ്രസിഡന്റായി എം.എസ്. സുരേന്ദ്രനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി എം.എസ്. വിൽസനെയും ഒമ്പത് അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഭരണസമിതി ശ്രമിക്കുമെന്ന് പ്രസിഡന്റ് എം.എസ്. സുരേന്ദ്രൻ പറഞ്ഞു. അംഗങ്ങൾക്ക് കൂടുതൽ വായ്പകൾ നൽകിയും എം.ഡി.എസ് തുടങ്ങിയും സംഘത്തെ കൂടുതൽ ലാഭകരമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.