കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറി സുവർണജൂബിലിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. ലൈറ്റ് ഇൻ ലൈഫ് സ്വിറ്റ്സർലൻഡ് എന്ന സംഘടനയുടെ 116-ാം ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു തുകയും സഹൃദയ ലൈബ്രറി സമാഹരിച്ച തുകയും ചേർത്ത് പത്തര ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. ലൈറ്റ് ഇൻ ലൈഫ് പ്രസിഡന്റ് എ.പി. ഷാജി എടത്തല ഗുണഭോക്താവിന് താക്കോൽ കൈമാറും.