iiit

കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ (ഐ.ഐ.ഐ.ടി കോട്ടയം) ഉപകേന്ദ്രം എറണാകുളം കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലെ വിദ്യാനികേതൻ ക്യാമ്പസിൽ പ്രവർ‌ത്തനമാരംഭിച്ചു. വിവരസാങ്കേതിക രംഗത്തെ നൂതന കോഴ്‌സുകൾ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്.

കോഴ്സുകൾ

ഉദ്യോഗസ്ഥർക്കും പ്ലസ് ടു പൂർത്തിയാക്കിയവർക്കും അനുയോജ്യമായ വ്യത്യസ്ത കോഴ്‌സുകളാണ് ആദ്യഘട്ടത്തിലുള്ളത്. ഉദ്യോഗസ്ഥർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജന്റസ് ആൻഡ് ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റയും മെഷീൻ ലേണിംഗും ഉൾപ്പെടുന്ന കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ലേണിംഗ് എന്നീ വിഷയങ്ങളിൽ മൂന്ന്, അഞ്ച് വർഷക്കാലയളവിൽ പൂർത്തിയാക്കാൻ കഴിയുന്ന എം.ടെക് കോഴ്‌സും ആർട്ട്ഫിഷ്യൽ ഇന്റലിജന്റസ് ആൻഡ് ഡാറ്റാ സയൻസ് വിഷയത്തിൽ ആറ്, 10 വർഷക്കാലയളവിൽ പൂർത്തിയാക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് എം.ടെക് കോഴ്‌സുമാണ് ആരംഭിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്ലസ്ടുക്കാർക്ക് അനുയോജ്യമായ കോഴ്‌സുകൾക്ക് പുറമേ ഇന്റഗ്രേറ്റഡ് എം.ടെകും സാദ്ധ്യമാണ്. ഓൺലൈൻ, ഓഫ്‌ലൈൻ, ഹൈബ്രിഡ് ക്ലാസുകൾ കൂടാതെ ആത്യാധുനിക ലാബ് സൗകര്യവും ലഭിക്കും.

പഠനത്തിനൊപ്പം മികച്ച തൊഴിലവസരം നേടാൻ കഴിയും. ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യമുള്ള കോഴ്‌സുകളായതിനാൽ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജിംഗ് കോഴ്‌സ് എന്ന രീതിയിൽ പ്രയോജനം ചെയ്യും. ഇന്റേൺഷിപ്പിനുള്ള സൗകര്യവുമുണ്ട്. ഫെബ്രുവരി രണ്ടാം വാരം മുതൽ ക്ലാസുകൾ ആരംഭിക്കും.

ഐ.ഐ.ഐ.ടി കോട്ടയം ഡയറക്ടർ ഡോ. രാജീവ് വി. ധരസ്‌കർ, കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ, എം.ജി, മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, സെന്റർ ഇൻ ചാർജ് ഡോ. രാകേഷ്, ഡീൻ ഡോ. എബിൻ ധെനിരാജ് കോഴ്‌സ് ഫാക്കൽറ്റികളായ മനു മാധവൻ, ജോൺ, ഡോ.സുചിത്ര, അനുരൂപ്, ഡോ. അബിൻ,ഡോ. ലിൻസി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രവേശനത്തിനും വിവരങ്ങൾക്കും https://satcentre.iiitkottayam.ac.in/

ഫോൺ: 6236000837, 0778425530

ഇ മെയിൽ : satcentre@iiitkottayam.ac.in