മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു ) മാറാടി വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് പി.ജി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ശശി , സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ, ബി.കെ.എം.യു ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാബുരാജ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.വി. സുഭാഷ്, സി.ജെ. ബാബു, എൻ.കെ. പുഷ്പ, അനിത റെജി എന്നിവർ സംസാരിച്ചു.