പറവൂർ: പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖാ യോഗം തേവുരുത്തിൽ ശ്രീദുർഗാഭഗവതി, ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ഇഷ്ണീര മുത്തപ്പൻ വിഷ്ണുമായ സ്വാമി ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി മൂത്തകുന്നം സുഗതൻ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി ഷമിൽ സഹകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ്, സെക്രട്ടറി ഇ.പി. തമ്പി, വൈസ് പ്രസിഡന്റ് ടി.ബി. തിലകൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.കെ. ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.