മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദ ഡഫിന്റെ 37-ാം വാർഷികവും യാത്രഅയപ്പു സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വികാരി ജനറൽ ഫ്രാൻസിസ് കീരമ്പാറ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീവ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ റിറ്റി ഫ്രാൻസിസ് മെമന്റൊ വിതരണം ചെയ്തു. വാഴപ്പിള്ളി കോൾബെ ചർച്ച് വികാരി ഫാ.ആന്റണി ഞാലിപ്പറമ്പിൽ, സിസ്റ്റർ ധന്യ ഫ്രാൻസിസ്, സിസ്റ്റർ മാഗി ഫ്രാൻസിസ്, സിസ്റ്റർ ജീന മേരി, വാർഡ് മെമ്പർ ദീപ റോയി, എം.പി.ടി.എ പ്രസിഡന്റ് ലക്ഷ്മി മോഹൻ എന്നിവർ സംസാരിച്ചു.