കൊച്ചി: ഇന്ത്യൻ റബ്ബർ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ആർ.ഐ) കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ ടയർ ടിട്രേഡിംഗ് സാങ്കേതികവിദ്യയിലെ സമീപകാല പ്രവണതകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നാളെ സെമിനാർ നടത്തും. പാലാരിവട്ടം റിനൈ ഹോട്ടലിൽ വൈകിട്ട് 3.30ന് നടക്കുന്ന സെമിനാറിൽ പി.കെ ഉണ്ണിി​തകൃഷ്ണൻ, ഡോ.റാണി ജോർജ്. ചാണ്ടിസൺ കുര്യാക്കോസ്, പി.എസ്. കണ്ണൻ, അബ്ദുൾ സമദ് തുടങ്ങിയവർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സംസാരിക്കും.