occupation

കൊച്ചി: ഓൾ ഇന്ത്യ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (ഐ.ഐ.ഒ.ടി.എ) ദേശീയസമ്മേളനം ഇന്നു മുതൽ 21 വരെ കലൂരിലെ ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കും. കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. 15 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുക്കും. ഒക്യുപ്പേഷണൽതെറാപ്പി രംഗത്ത് ആഗോളതലത്തിൽ നടക്കുന്ന വിപുലമായ സമ്മേളനങ്ങളിൽ ഒന്നാണ് ഓറ്റിക്കോൺ 2024. വർഷത്തിലൊരിക്കലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസഫ് സണ്ണി പറഞ്ഞു. വൈസ് പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ്, സെക്രട്ടറി ഡോ. അനു ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.