
തൃപ്പൂണിത്തുറ: ശുചിത്വ മിഷൻ- നാഷണൽ സർവീസ് സ്കീം തൃപ്പൂണിത്തുറ നഗരസഭ മുഖേന നടപ്പാക്കുന്ന സ്നേഹാരാമം പദ്ധതി പ്രകാരം നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് നഗരസഭയിലെ വിവിധയിടങ്ങളിൽ സ്നേഹാരാമങ്ങൾ സജ്ജമാക്കി. ഗവ. ആയുർവേദ മെഡിക്കൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ച സ്നേഹാരാമത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. നഗരസഭാ സെക്രട്ടറി കെ.ആർ. രജീഷ് അദ്ധ്യക്ഷനായി.