നെടുമ്പാശേരി: വണ്ടിപ്പെരിയാറിൽ ബാലികയെ പീഡിപ്പിച്ചു കൊന്നയാൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ പൊലീസിനും സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാരിനുമെതിരെ മഹിളാ കോൺഗ്രസ് നെടുമ്പാശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് സുനീല സിബി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് സെബ മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുംതാസ്, സെക്രട്ടറിമാരായ സുഹറ സുലൈമാൻ, ശ്രീദേവി മധു, മണ്ഡലം പ്രസിഡന്റുമാരായ ബിജി സുരേഷ്, അമ്പിളി അശോകൻ, സിന്ധു പാറപ്പുറം, പ്രിയ രഘു എന്നിവർ സംസാരിച്ചു.