കിഴക്കമ്പലം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി കുന്നത്തുനാട് മോറക്കാല ഞാറക്കാട്ട് സുജിത്തിനെ (23) റൂറൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടി.
മോറക്കാല വാട്ടർ ടാങ്കിന് സമീപം നടത്തിയ രാത്രികാല പരിശോധനയിലാണ് ബംഗളുരുവിൽ നിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടിച്ചെടുത്തത്,
മയക്കു മരുന്ന് കേസിൽ നേരത്തെയും ഇയാൾ പിടിയിലായിട്ടുണ്ട്. ഇൻസ്‌പെക്ടർ വി.പി. സുധീഷ് എസ്.ഐമാരായ ടി.എസ്. സനീഷ്, എ.ബി. സതീഷ്, പോൾ പി. മാത്യു, എ.എസ്.ഐ സജി ജോസഫ്, സി.പി.ഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.