കാലടി: അയ്യമ്പുഴ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി.യു. ജോമോൻ അദ്ധ്യക്ഷനായി. ടി.ആർ. മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജി ഫ്രാൻസിസ്, റെജി വർഗീസ്, ടിജോ ജോസഫ്, ബിൽസി പി. ബിജു, എം.എം. ഷൈജു, വിജയശ്രീ സഹദേവൻ, ജയ ഫ്രാൻസിസ്, ശ്രുതി സന്തോഷ്‌, ലൈജു ഈരാളി, മേരി ജോണി, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.ജെ. ജോസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി. മണികണ്ഠൻ പങ്കെടുത്തു.