
പള്ളുരുത്തി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആർ. ത്യാഗരാജന്റെ അനുസ്മരണം നടത്തി. മേയർ എം.അനിൽകുമാർ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പ്രൊഫ.കെ.വി.തോമസ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എം.ഫ്രാൻസിസ്, മുൻ മേയർമാരായ ടോണി ചമ്മണി, സൗമിനി ജെയിൻ, കൗൺസിലർമാരായ സോണി ഫ്രാൻസിസ്, ഷീബ ഡുറോം, പി.പി.ജേക്കബ്, ജോൺ പഴേരി, എം.പി.ശിവദത്തൻ, ഷാജി കുറുപ്പശേരി, ബെയ്സിൽ മൈലന്തറ, കെ.വി.ആന്റണി എന്നിവർ പ്രസംഗിച്ചു.