കൊച്ചി: സംരംഭകന് വാഗ്ദാനപ്രകാരമല്ലാത്ത ഉപകരണം കൈമാറിയ കമ്പനി 4,19,1 90 രൂപ നഷ്ടപരിഹാരം ഒരു മാസത്തിനകം നല്കണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതിയുടെ ഉത്തരവ്. ചെറുകിട വ്യവസായി പെരുമ്പാവൂർ സ്വദേശി കെ. ജി. രാജൻ ചെന്നൈയിലെ ജെ.സി മെഷിനറിയിൽ നിന്നു വാങ്ങിയ മെഷീന്റെ പോരായ്മകൾ എതിർകക്ഷിയെ അറിയിച്ചിട്ട് നടപടിയുണ്ടായില്ലെന്നാണ് പരാതി. വാഗ്ദാനത്തിന് വിരുദ്ധമായി ഉത്പന്നത്തിന് വ്യത്യാസമുണ്ടെങ്കിൽ നിർമ്മാതാവിന് ഉത്തരവാദിത്വമുണ്ടെന്ന് ഡി.ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ , ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി വ്യക്തമാക്കി.