പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്. പുലർച്ചെ 5.30 ന് ആറാട്ട് ബലി. തുടർന്ന് ആറാട്ടിനു പുറപ്പാട്. 11 ന് അന്നദാനം. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ക്ഷേത്ര ചടങ്ങുകൾ. ഭാരവാഹികളായ പി.പി. സൂയൻസ്, സി.ജി. ഗോപാലകൃഷ്ണൻ, രജീഷ് വാസുദേവ്, കെ.ഡി. വിശ്വംഭരൻ എന്നിവർ നേതൃത്വം നൽകും. ഏഴാം ഗുരുതി 25 ന് നടക്കും.