കൊച്ചി: സ്കൂൾ ബസിടിച്ച് കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് പെരുമ്പാവൂർ ജോയിന്റ് ആർ.ടി.ഒ സസ്‌പെൻഡ് ചെയ്തു. വേങ്ങോല തണ്ടേക്കാട് കിഴക്കൻ ഉമ്മറിന്റെ ലൈസൻസാണ് റദ്ദു ചെയ്തത്. പെരുമ്പാവൂരിലെ സ്വകാര്യ സ്കൂളിലെ ഡ്രൈവറാണ്. കഴിഞ്ഞ 12ന് ഒക്കലിലായിരുന്നു അപകടം. സ്കൂൾ ബസിറങ്ങി കുട്ടി നടക്കവെ ഡ്രൈവർ ബസ് അശ്രദ്ധമായി മുന്നോട്ട് എടുത്തതാണ് അപകട കാരണം. അപകടങ്ങൾ ഒഴിവാക്കാൻ ശക്തമായ പരിശോധന തുടരുമെന്ന് ജോ. ആർ.ടി.ഒ എസ്. അരവിന്ദൻ അറിയിച്ചു. പരിശോധനയ്ക്ക് എ.എം.വി.ഐമാരായ എസ്.ഷിബു, പി.ടി. അയ്യപ്പദാസ് എന്നിവർ നേതൃത്വം നൽകി.