
കൊച്ചി: കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഓണക്കിറ്റുകളും വിതരണം ചെയ്തതിന്റെ കമ്മിഷൻ റേഷൻ വ്യാപാരികൾക്ക് രണ്ട് മാസത്തിനകം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷൻ ലഭിക്കാത്ത റേഷൻകടക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ നേരത്തെ നല്കിയ ഹർജിയിൽ കമ്മിഷൻ നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.