pla

കൊച്ചി: രാജ്യാന്തര പ്ലാസ്റ്റിക് സർജന്മാരുടെ നേതൃത്വത്തിൽ എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രിയിൽ ഫെബ്രുവരി 23 മുതൽ 25 വരെ മൂക്കിന്റെ ഭംഗി കൂട്ടുന്നതിനായുള്ള റൈനോപ്ലാസ്റ്റി ദേശീയ ശില്പശാല സംഘടിപ്പിക്കും. ത്രിദിനശില്പശാലയിൽ മൂക്കിന്റെ വൈരൂപ്യം മാറ്റി ആകാര ഭംഗി വർദ്ധിപ്പിക്കുന്നതിനുള്ള റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ പത്ത് പേർക്ക് സൗജന്യമായി ചെയ്യുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.