പെരുമ്പാവൂർ: കുട്ടമ്പുഴ പഞ്ചായത്തിലെ മേഡ്നാപ്പാറ കോളനിയിൽ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു. അഞ്ച് ലക്ഷം രൂപയുടെ ആടുഗ്രാമം പദ്ധതി പ്രകാരം 25 വനിതകൾക്ക് രണ്ട് ആടുകളെ വീതമാണ് നൽകുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. സിബി വിതരണോദ്ഘാടനം നിർവഹിച്ചു. സൽമ പരീത് അദ്ധ്യക്ഷത വഹിച്ചു.
ആദ്യ ഘട്ടത്തിൽ 13 വനിതകൾക്ക് 26 ആടുകളെ വിതരണം ചെയ്തു. വാർഡ് മെമ്പർ ജോഷി പൊട്ടയ്ക്കൽ, ജോസ് കറുകപ്പിള്ളി, എൽദോസ്, ഡോ. ടിനി എന്നിവർ സംസാരിച്ചു.