കുറുപ്പംപടി : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങൂർ തൂങ്ങാലി സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആധുനിക ലാബ് തുറന്നു.

85 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് സജ്ജീകരിച്ചത്.

ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സി.ജെ. ബാബു, എൻ.എം. സലിം, അനു അബീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,​ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.