ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിന്റെയു ,കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹെൽത്ത് സ്ക്വാഡ് ടീം പഞ്ചായത്തിലെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഉപയോഗ രഹിതമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുകയും ശുചിത്വമില്ലാതെ പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. 78,000 രൂപ പിഴയിനത്തിൽ ലഭിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, ജെ.എച്ച്.ഐമാരായ അജയകുമാർ, അബിൻ നസീർ, പഞ്ചായത്ത് എച്ച്.ഐ കാവ്യ, ഹരിത സഹായസംഘം കോ ഓർഡിനേറ്റർ രമ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.