ആലുവ: കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം ഇന്ന് വൈകിട്ട് നാലിന് ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി സ്‌പെഷ്യൽ വായ്പ പ്രഖ്യാപനവും വിതരണവും ഹൈബി ഈഡൻ എം.പി നിർവഹിക്കും. മുൻഭരണസമിതി അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. ജില്ലാ ജോയിന്റ് രജിസ്ട്രാർ ജോസ്റ്റാൽ ഫ്രാൻസിസ് തോപ്പിൽ മുൻ ജീവനക്കാരെ ആദരിക്കും. ബാങ്ക് സെക്രട്ടറി എസ്.എൽ. നിഖിൽ റിപ്പോർട്ട് അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണൻ സ്വാഗതവും കൺവീനർ പ്രൊഫ. എസ്. മോഹൻദാസ് നന്ദിയും പറയും.