മൂവാറ്റുപുഴ: കെ സ്മാർട്ടിലൂടെ മൂവാറ്റുപുഴ നഗരസഭയിൽ ആദ്യത്തെ ഡിജിറ്റൽ ബിൽഡിംഗ് സർട്ടിഫിക്കറ്റ് നൽകി. നഗരസഭ എട്ടാം വാർഡിൽ താമസിക്കുന്ന വെള്ളക്കാമറ്റം എം. ഷെരീഫാണ് കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലൂടെ കെട്ടിട നമ്പർ കരസ്ഥമാക്കിയത്. വാർഡ് കൗൺസിലർ ഫൗസിയ അലി, ആർ.ഒ കെ.യു. ജയകുമാർ, സൂപ്രണ്ട് ഷാജി, ആർ.ഐ വി.വി. ഓമനക്കുട്ടൻ, ആർ.ഐ അനിൽ ജോസഫ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാനിൽ നിന്ന് ഷെരീഫ് ബിൽഡിംഗ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.