1

ഫോർട്ട്കൊച്ചി: കമാലക്കടവിലെ അഴിമുഖത്ത് കെട്ടിയിട്ടിരുന്ന വള്ളത്തിലെയും തീരത്ത് കൂട്ടിയിട്ടിരുന്ന വലകളുടെ ഉള്ളിൽ നിന്നും മോശം മത്സ്യത്തിന്റെ ദുർഗന്ധം നാട്ടുകാരെ വലക്കുന്നു. ആളില്ലാത്ത വള്ളത്തിൽ കൂട്ടിയിട്ടിരുന്ന വലകളിലെ മത്സ്യങ്ങളിൽ നിന്നുമാണ് അസഹനീയമായ ദുർഗന്ധം ഉയർന്നത്.

ചീനവല ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്തെ ഗന്ധം മൂലം ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാകുന്നത്. നാട്ടുകാർ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതി.

അതേസമയം ടൂറിസം പ്രദേശത്ത് ഇത്തരത്തിൽ വലകൾ കൂട്ടിയിടുന്നതും അതിൽ നിന്നുള്ള മോശം മത്സ്യത്തിന്റെ ദുർഗന്ധവും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അടിയന്തരമായി ഇവ നീക്കം ചെയ്യാൻ നഗരസഭാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയതായി നഗരസഭാ പ്രതിപക്ഷ നേതാവും ഡിവിഷൻ കൗൺസിലറുമായ ആന്റണി കുരീത്തറ പറഞ്ഞു.