1
പോസ്റ്റ് നിർത്തി കൊണ്ടുള്ള കാന നവീകരണം

മട്ടാഞ്ചേരി: പനയപ്പിള്ളി എട്ടാം ഡിവിഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ നടക്കുന്ന കാന നവീകരണത്തിനെതിരെ പരാതി. കാനയുടെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റ് നിലനിറുത്തി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് ആക്ഷേപം. കാനയുടെ മദ്ധ്യ ഭാഗത്ത് നിൽക്കുന്ന വൈദ്യുതി പോസ്റ്റ് നീക്കിയില്ലെങ്കിൽ ഇവിടെ ഇടുങ്ങിയ നിലയിലാകുമെന്നും നീരൊഴുക്ക് തടസപ്പെടുമെന്നുമാണ് പരാതി. ഇത്തരത്തിൽ കാന നവീകരണം നടത്തിയത് കൊണ്ട് പ്രയോജനമില്ലെന്നും നാട്ടുകാർ പറയുന്നു. കാനയുടെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന പോസ്‌റ്റ് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.