കൊച്ചി: ഡോൺ ബോസ്‌കോ റെസിഡൻഷ്യൽ ഫുട്‌ബാൾ അക്കാഡമികളിലേക്കുള്ള സെലക്ഷൻ ട്രയൽസ് എറണാകുളം വടുതല ഡോൺ ബോസ്‌കോ സ്കൂളിൽ 20ന് നടക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് സ്‌കോളർഷിപ്പും വിദ്യാഭ്യാസവും താമസസൗകര്യവും നൽകും. സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവർ രാവിലെ 8.30ന് ഡോൺബോസ്‌കോ സ്കൂളുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: +91 79074 59212, +91 94009 16512