
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) 40-ാമത് മാനേജ്‌മെന്റ് കൺവെൻഷൻ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ് കമ്പനി ചെയർമാൻ ദീപക് പരേഖ് ഉദ്ഘാടനം ചെയ്തു. ഡോ. ശശി തരൂർ എം.പി., വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ പ്രവാസി വ്യവസായികളായ ടി.എൻ കൃഷ്ണകുമാർ, കെ.എസ് സനൽകുമാർ, ഡോ. സിദ്ദീഖ് അഹമ്മദ്, സോഹൻ റോയി, രാമചന്ദ്രൻ ഒറ്റപ്ത് എന്നിവരെ ആദരിച്ചു.
കൺവെൻഷൻ ചെയർമാൻ ബിബു പുന്നൂരാൻ, പ്രസിഡന്റ് എ. ബാലകൃഷ്ണൻ, സെക്രട്ടറി ദിലീപ് നാരായണൻ, കെ. ഹരികൃഷ്ണൻ നമ്പൂതിരി, സോഹൻ റോയ്, ടി.എൻ കൃഷ്ണകുമാർ, കെ.വി ഷംസുദ്ധീൻ, സനൽ കുമാർ ജോർദാൻ എന്നിവർ സംസാരിച്ചു.