കൊച്ചി: കോർപറേറ്റ് മേഖലയിലെ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രഥമ കോർപ്പറേറ്റ് സിക്‌സസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ നാളെ കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള യൂണൈറ്റഡ് സ്‌പോർട്‌സ് സെന്ററിൽ നടക്കും. 16 ടീമുകൾ മാറ്റുരച്ച ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആദ്യ എട്ട് ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകും.