കോതമംഗലം: കോതമംഗലം തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്ഠാ മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാളെ രാവിലെ 11ന് നടക്കും. യൂണിയൻ പ്രസിഡന്റ് അജിനാരായണൻ അദ്ധ്യക്ഷത വഹിക്കും. ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാഹാളിൽ നടക്കുന്ന യോഗത്തിൽ കോതമംഗലം യൂണിയന് കീഴിലെ 26 ശാഖകളിലെയും ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി അറിയിച്ചു.