കൊച്ചി: പാർലമെന്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സിമ്പോസിയം നടക്കും. കലൂർ റിന്യൂവൽ സെന്ററിൽ രാവിലെ 9.30ന് നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് വി.എം. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനാവും.