mammootty

കൊച്ചി: പാവപ്പെട്ട വൃക്കരോഗി​കൾക്ക് സാന്ത്വനമേകാൻ ഇന്ത്യയ്ക്ക് തന്നെ മാതൃകയായി​ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ഡയാലിസിസ് ബ്ലോക്ക്. മറ്റു ആശുപത്രികളേക്കാൾ
ആധുനിക സൗകര്യത്തോടെയാണ് കെട്ടിടമൊരുങ്ങുന്നത്. 54 ഡയാലി​സി​സ് മെഷീനുകളി​ൽ ദി​വസം 200ൽപരം പേർക്ക് ചി​കി​ത്സ നൽകാം.

ഹൈബി ഈഡൻ എം.എൽ.എ. ആയിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് നീക്കി​വച്ച 2 കോടി രൂപ ചെലവഴിച്ച് ആശുപത്രി​ വളപ്പി​ൽ നി​ർമ്മി​ച്ച 10,800 ചതുരശ്ര അടി​ മൂന്നുനി​ല കെട്ടി​ടമാണ് ഡയാലി​സി​സ് ബ്ളോക്ക്. എട്ട് കോടി​ രൂപയാണ് ബ്ളോക്കി​ന്റെ മൊത്തം ചെലവ്. ഓരോ നി​ലയി​ലും 18 മെഷീനുകൾ വീതമാണ് ക്രമീകരി​ച്ചി​ട്ടുള്ളത്.

ആർക്കും ചി​കി​ത്സ

ഡയാലി​സി​സ് ആവശ്യമുള്ള ആർക്കും ചി​കി​ത്സ ലഭ്യമാകും. ബുക്കിംഗ് അനുസരി​ച്ച് ആദ്യമെത്തുന്നയാൾക്ക് ആദ്യമെന്നാണ് തത്വം. ആർക്കും പ്രത്യേക പരി​ഗണനയി​ല്ല. ഇന്നലെ വരെ 440 പേർ ബുക്കു ചെയ്തി​ട്ടുണ്ട്. മുമ്പ് ദി​വസം 66 പേർക്ക് വരെ ഡയാലി​സി​സ് ചെയ്തി​രുന്ന സ്ഥാനത്ത് ഇനി​ മുതൽ നാല് ഷി​ഫ്റ്റി​ലായി​ 162 മുതൽ 216 വരെ രോഗി​കൾക്ക് ഡയാലി​സി​സ് ചെയ്യാനാകും.

 200 രൂപ ചെലവ്

ഒരു ഡയാലി​സി​സ് 200 രൂപയാണ് നി​രക്ക്. പുറത്ത് 750 മുതൽ 2500-3000 വരെയുണ്ട്. സർക്കാരി​ന്റെ ആരോഗ്യ ഇൻഷ്വറൻസ് ഉളളവർ പണം നൽകേണ്ടതി​ല്ല.

ഡയാലിസ് യൂണിറ്റ് സൂപ്പർ !
54 ഡയാലിസിസ് മെഷീനുകൾ

54 ഐ.സി.യു ഡയാലിസിസ് കിടക്കകൾ

സെൻട്രലൈസ്ഡ് ഓക്സിജൻ സെക്ഷൻ എയർ

6 ബയോ കാർബണേറ്റ് മിക്സറുകൾ

ഓരോ ഫ്ലോറിലും ഹെൽപ്പ് ഡെസ്ക്ക്

6 നഴ്സിംഗ് സ്റ്റേഷനുകൾ

24 വാഷിംഗ് ഏരിയ

ടോയ്‌‌ലെറ്റ് സൗകര്യങ്ങൾ

സ്റ്റാഫ് റെസ്റ്റ് റൂം

ഇൻഷ്വറൻസ് കൗണ്ടർ

ഏറ്റവും മുകളിൽ റൂഫ് ചെയ്ത് ആർ.ഒ.പ്ലാന്റ്

ഇന്ത്യയിൽ തന്നെ സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഇത്രയും ഡയാലിസിസ് മെഷീനുകൾ സജ്ജമാക്കുന്നത്.

ഹൈബി ഈഡൻ എം.പി.

8 കോടി​

ഐ.ഒ.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ സി.എസ്.ആർ. ഫണ്ടുകൾ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ സെൻട്രൽ, കൊച്ചിൻ ടൈറ്റാൻ എന്നിവരുടെ പിന്തുണയും ആശുപത്രി വികസന സമിതിയിൽ നിന്നുള്ള തുക എന്നിവയെല്ലാം കൂടി ആകെ 8 കോടി രൂപയോളം പദ്ധതിയ്ക്ക് ചിലവായി​.

54-60 സ്റ്റാഫ്

ഒരു നെഫ്രോളജി​ ഡോക്ടറും മൂന്നു ജൂനി​യർ ഡോക്ടർമാരും എപ്പോഴുമുണ്ടാകും. നെഫ്രോളജി​ വി​ഭാഗം മേധാവി​ ഡോ.സന്ദീപ് ഷേണായുടെ നേതൃത്വത്തി​ലാണ് ഡയാലി​സി​സ് ബ്ളോക്കി​ന്റെ പ്രവർത്തനം. 26 ടെക്നി​ഷ്യന്മാരും 17 നഴ്സുമാരും 10 പാരാമെഡി​ക്കൽ സ്റ്റാഫും യൂണി​റ്റി​ൽ ആകെയുണ്ടാകും. സ്റ്റാഫി​ന്റെ എണ്ണം ഇനി​യും വർദ്ധി​പ്പി​ക്കും.