അങ്കമാലി: തുറവൂർ ആസ്ഥാനമാക്കിയ കാരുണ്യ സർവീസ് സൊസൈറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ തവളപ്പാറ സ്റ്റാനി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സ്റ്റീൽ മോഡൽ ഫോൾഡിംഗ് ടേബിൾ നൽകി. തിരുഹൃദയസദനം ചാരിറ്റബിളിലെ അംഗങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളും നൽകി. കാരുണ്യ സർവീസ് സൊസൈറ്റി പ്രസിഡന്റ് ജോഷി മാടൻ സാധനസാമഗ്രികൾ കൈമാറി. സിസ്റ്റർ സിസിലിയ പ്രസാദ്, സിസ്റ്റർ ലിന്റോ ഊക്കൻ, ജോസ് ഞാളിയൻ, സി.വി. പോളി, എം.വി. അഗസ്റ്റിൻ, ബി.വി. ജോസ്, കെ.സി. ജോൺസൺ, പി.വി. വിൻസെന്റ്, എം.ഒ. ജോണി, ടി.എ. ബെന്നി, ഡേവിസ് കാച്ചപ്പള്ളി എന്നിവർ പങ്കെടുത്തു.