കാലടി: കാർണിവലിനുശേഷം വൃത്തിഹീനമായ മലയാറ്റൂർ മണപ്പാട്ടു ചിറയും പരിസരവും ഡി.വൈ.എഫ്.ഐ മലയാറ്റൂർ മേഖലാ കമ്മിറ്റിയും മനുഷ്യച്ചങ്ങല സംഘാടക സമിതിയും ചേർന്ന് ശുചീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് യദുകൃഷ്ണൻ അദ്ധ്യക്ഷനായി. സി.പി.എം ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം, കെ.കെ.വത്സൻ, കെ.ജെ. ബോബൻ, പി.ജെ. ബിജു, സാജൻ പാലമറ്റം, ഷാമോൻ ഷാജി, എം.എസ്. സേതു എന്നിവർ സംസാരിച്ചു.