കാലടി: എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ.എസ്.കെ. വസന്തനെ കാലടി ഫാർമേഴ്സ് ബാങ്കിന് കീഴിലെ റോബർട്ട് ഓവൻ കോ ഓപ്പറേറ്റീവ് വായനശാല അനുമോദിച്ചു. ഷൺമുഖൻ ആണ്ടലാട്ട് അനുസ്മരണവും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷനായി. അഡ്വ. എം.വി. പ്രദീപ്, അഡ്വ. ജോസ് തെറ്റയിൽ, ടി.ആർ.വി നമ്പൂതിരിപ്പാട്, കെ.പി. റജീഷ്, സനീഷ് ശശി എന്നിവർ സംസാരിച്ചു.