 
തൃപ്പൂണിത്തുറ: ടിക്കറ്റിന്റെ അവസാന അക്കം തിരുത്തി തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിന് സമീപത്തെ ലോട്ടറി വില്പനക്കാരന്റെ 2000 രൂപ കവർന്നു.
പട്ടികജാതിക്കാരനായ തെക്കുംഭാഗം മോനപ്പിള്ളി കണിക്കുളത്ത് കെ.സി. കുട്ടനാണ് കബളിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച ബൈക്കിൽ ഹെൽമറ്റ് വച്ച് വന്ന മോഷ്ടാവ് 6 ടിക്കറ്റ് പരിശോധിക്കാൻ കുട്ടനോട് ആവശ്യപ്പെടുകയായിരുന്നു. 2000 രൂപ നേടിയ ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറിയുടെ അവസാന അക്കം തിരുത്തിയത് ശ്രദ്ധയിൽ പെട്ടില്ല. എട്ടു ലോട്ടറിയും 2000 രൂപയുടെ ബാക്കി തുകയായ 1680 രൂപയും വാങ്ങി മോഷ്ടാവ് കടന്നു കളഞ്ഞു. വൈകിട്ട് ടിക്കറ്റ് ഏജന്റിനെ ഏല്പിച്ചപ്പോഴാണ് കബളിക്കപ്പെട്ടതായി മനസിലായത്.
പുതിയ ടിക്കറ്റ് എടുക്കാൻ ഉള്ള പണമാണ് നഷ്ടപ്പെട്ടതെന്നും കുട്ടൻ പറഞ്ഞു.