കൊച്ചി: അമേരിക്കയിൽ പ്രചാരമുള്ള ക്വിഡിച്ച് ഫുട്ബാൾ കളിക്ക് സമാനമായ ബോഡർലാൻഡ് ഫുട്ബാൾ ലീഗിന് കൊച്ചിയിലും തുടക്കമായി. ഫുട്ബാൾ ഗെയിമിനെ തന്ത്രപരമായ ഗെയിമാക്കി മാറ്റുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ദിവസം വൈറ്റിലയിൽ ഹൈബി ഈഡൻ എം.പി. ലീഗ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരം എറണാകുളം ജില്ലാ എക്‌സൈസ് ടീമും അംബേദ്‌കർ-എറണാകുളം ടീമും തമ്മിലായിരുന്നു.