klca

കൊച്ചി: കണ്ടെയ്‌നർ, വൈപ്പിൻ റോഡുകളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഗോശ്രീ പാലങ്ങൾക്ക് സമാന്തരമായി പാലങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെതോമസ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിൽ ആദ്യ ഒപ്പ്‌ രേഖപ്പെടുത്തി. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കൗൺസിലർ ജോർജ് നാനാട്ട്, എൻ.ജെ. പൗലോസ്, ബേസിൽ മുക്കത്ത്, നിക്‌സൺ വേണാട്ട്, സുനീല സിബി, ബെന്നറ്റ് കുറുപ്പശേരി തുടങ്ങിയവർ സംസാരിച്ചു.