
കൊച്ചി: ദിലീപ് ചിത്രം 'തങ്കമണി"യിലുണ്ടാകാൻ ഇടയുള്ള മാനഭംഗദൃശ്യങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
ഇടുക്കിയിലെ തങ്കമണിയിൽ 1986ൽ നടന്ന അക്രമവും പൊലീസ് വെടിവയ്പും പ്രമേയമാക്കിയുള്ളതാണ് ചിത്രം.
യഥാർത്ഥ സംഭവവുമായി ബന്ധമില്ലാത്ത ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഹർജിയിൽ പറയുന്നു. ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടി തങ്കമണി സ്വദേശിയായ വി.ആർ. ബിജുവാണ് ഹർജി നൽകിയത്.
കേന്ദ്ര സെൻസർ ബോർഡ്, നിർമ്മാതാക്കളായ സൂപ്പർഗുഡ് ഫിലിംസ്, നായകൻ ദിലീപ്, സംവിധായകൻ രതീഷ് രഘുനാഥൻ, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിർകക്ഷികളാക്കിയുള്ള ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടുത്തയാഴ്ച പരിഗണിക്കും.