
കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗം പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരപൊങ്കാല ഉത്സവത്തിന് നടി സ്വാസിക ഭദ്രദീപം തെളിച്ചു. മേൽശാന്തി എരവിമംഗലം മന ശ്രീജിത്ത് നമ്പൂതിരി തലപ്പൊങ്കാല അടുപ്പിൽ നിന്ന് അഗ്നി പകർന്നു. സർവൈശ്വര്യപൂജയ്ക്കും കാപ്പുകെട്ടൽ വ്രതാരംഭ ചടങ്ങുകൾക്കും ഏഴിക്കോട് ചന്ദ്രദാസ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. സുബ്രഹ്മണ്യസ്വാമി നാരായണീയ സമിതിയുടെ നാരായണീയ പാരായണവും പ്രസാദ ഊട്ടും നടന്നു.