k

തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റിയിലെ 48-ാം വാർഡിൽ നിർദ്ദന കുടുബാംഗമായ എരൂർ അയ്യമ്പിള്ളിച്ചിറ വീട്ടിൽ സുജാതയുടെ കുടുബത്തിന് വീടൊരുങ്ങി. കൗൺസിലർ പി.ബി. സതീശന്റെയും സഹപ്രവർത്തകരുടെയും സുമനസുകളുടെയും പി.എം.എ.വൈ പദ്ധതിയിലൂടെയും ലഭിച്ച 2,80,000 രൂപയും മറ്റു സഹായങ്ങളും കൊണ്ടാണ് വീടിന്റെ പണി പൂർത്തിയാക്കിയത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ബി. സതീശൻ അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സിനിമാ നടൻ ഹരിശ്രീ അശോകൻ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. നിർമ്മാണത്തിന് പങ്കാളികളായ തൊഴിലാളികളെ ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ പി. ഹരിദാസ് ആദരിച്ചു. മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, ആർ. വേണുഗോപാൽ, കെ.വി. സാജു, കെ.കേശവൻ എന്നിവർ സംസാരിച്ചു. സേതുമാധവൻ മൂലേടത്ത് സ്വാഗതവും ജിജി വെണ്ടറപ്പിള്ളി നന്ദിയും പറഞ്ഞു.