പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃദിനവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രഅയപ്പും നടത്തി. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിബിൻ സി. ബോസ് അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ ജിതിൻ രാജ്, ബാലനടൻ ഡാവിഞ്ചി എന്നിവർ വിശിഷ്ടാതിഥികളായി. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ്, സെക്രട്ടറി ഡി. സുനിൽകുമാർ, മാനേജർ കെ.ജി. പ്രദീപ്, ഹെഡ്മിസ്ട്രസ് എം.ബി. ശ്രീകല, പ്രിൻസിപ്പൽ പി.എസ്. ജ്യോതിലക്ഷ്മി, എം.എസ്. അനിൽകുമാർ, കെ.എസ്. സനീഷ്, സീമ ഉണ്ണിക്കൃഷ്ണൻ, പി.ബി. സിമി, യു.പി. ഷൈനി, ജോസ് കെ. ജേക്കബ് എന്നിവർ സംസാരിച്ചു.