1

പള്ളുരുത്തി:കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ രോഗ ശയ്യയിൽ കിടക്കുന്നവരേയും അവരെ ശുശ്രൂഷിക്കുന്നവരേയും ദേശീയ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുമ്പളങ്ങി ഗ്രാമ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് രോഗി ബന്ധുസംഗമം നടത്തി. ഞാനുമുണ്ട് പരിചരണത്തിന് എന്നതാണ് ഈ വർഷത്തെ സന്ദേശം. സിനിമാതാരം മോളി കണ്ണമാലി മുഖ്യാതിഥിയായി . ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി നിർവഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി. എ.സഗീർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ആശാ മോൾ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ മെറ്റിൽ മൈക്കൾ , പഞ്ചായത്ത് വികസന ചെയർ പേഴ്സൻ ജാസ്മിൻ രാജേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജെൻസി ആന്റെണി, എന്നിവർ സംബന്ധിച്ചു. ഡോ. അനീഷ്, ഡോ. ലക്ഷ്മി എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച്. ഐ. നവീൻ കുമാർ നന്ദി പറഞ്ഞു.