പറവൂർ: പറവൂർ സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരിക്കെ മരിച്ച കെ.എഫ്. ബർട്ടിന്റെ കുടുംബത്തിനായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിഷൻ, കേരള പൊലീസ് അസോസിയേഷൻ എറണാകുളം സിറ്റി, റൂറൽ കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച സഹായനിധി റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കൈമാറി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ പ്രസിഡന്റ് കെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ടി.ടി. ജയകുമാർ, മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി, പി.ജി. അനിൽകുമാർ, പി.ബി. ഷാഹുൽ ഹമീദ്, എം.വി. സനിൽ, എൻ.വി നിഷാദ്, ഒ.ആർ. വരുൺകൃഷ്ണ, കെ.എസ്. ബിജി എന്നിവർ സംസാരിച്ചു.