പറവൂർ: വലിയപഴമ്പിള്ളിത്തുരുത്ത് ധർമ്മപോഷിണി സഭ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തിന് വടക്കുംപുറം ശശിധരൻ തന്ത്രിയുടെയും അഴീക്കോട് ഹരിശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. പ്രതിഷ്ഠാദിനമായ 21ന് നാരായണീയ പാരായണം, അമൃതഭോജനം, സർവൈശ്വര്യപൂജ. തുടർന്ന് കലാപരിപാടികൾ, കൈകൊട്ടിക്കളി. 23ന് കരോക്കെ ഗാനമേള, 24ന് മെഗാ ഫ്യൂഷൻനൈറ്റ്, പള്ളിവേട്ട മഹോത്സവദിനമായ 25ന് കലശാഭിഷേകം, സ്കൂൾ വാർഷികദിനാഘോഷം, പള്ളിവേട്ട, തൈപ്പൂയ മഹോത്സവദിനമായ 26ന് പൂയം അഭിഷേകം, കാവടിഘോഷയാത്ര, എഴുന്നള്ളിപ്പ്, പുഷ്പാഭിഷേകം, ഭസ്മക്കാവടിഘോഷയാത്രയും വിവിധ കലാരൂപങ്ങളും. പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പ്. ഗുരുതിക്കുംശേഷം കൊടയിറക്ക്.