പള്ളുരുത്തി : ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ചു. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാധാകൃഷ്ണൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി . പ്രസാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, അനില സെബാസ്റ്റിൻ, കെ. പി. കാർമ്മിലി, ബ്ലോക്ക് മെമ്പർമാരായ ജോളി പൗവ്വത്തിൽ, കെ. കെ. സെൽവരാജൻ, ജോസ് വർക്കി, ഷീബ ജേക്കബ്, സിന്ധു ജോഷി, സെക്രട്ടറി ശ്രീചിത്ത് . സി, കെ. എക്സ് ജോസഫ്, ശിവദാസൻ പിള്ള എന്നിവർ പ്രസംഗിച്ചു.