
കൊച്ചി: കേന്ദ്ര സർക്കാരിന്റെ പ്രധാന പദ്ധതികളെക്കുറിച്ച് വിവരിക്കാനുള്ള വികസിത് ഭാരത് സങ്കല്പ് യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം സമാപിച്ചു. കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി ചിറക്കലിൽ നിന്ന് ഡിസംബർ 16നാണ് പര്യടനം ആരംഭിച്ചത്. കോർപ്പറേഷനിലെ ഡിവിഷനുകളിലും ജില്ലയിലെ മറ്റു മുനിസിപ്പാലിറ്റികളിലും ദിവസേന രണ്ടു കേന്ദ്രങ്ങളിൽ വീതമാണ് യാത്ര എത്തിയത്.
കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദർശനം, ക്ലാസുകൾ, സംശയ നിവാരണം, ആധാർ പുതുക്കൽ തുടങ്ങിയ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ നടത്തി.
ജില്ലാ ലീഡ് ബാങ്ക്, സെൻട്രൽ ബ്യൂറോ ഒഫ് കമ്യൂണിക്കേഷൻ, വിവിധ ബാങ്കുകൾ, തപാൽ വകുപ്പ്, പൊതുമേഖലാ എണ്ണക്കമ്പനികൾ തുടങ്ങിയ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പരിപാടികളിൽ പങ്കെടുത്തു.